
നമസ്കാരം. അതെ, നിങ്ങളോടാണ്. ഈ കൊമ്പിൽ കുറച്ച് ഇടമുണ്ട്, വന്നിരിക്കൂ.
ഞാനാണ് മാഗ്പൈ, Memoir Magpie എന്ന പേരിലെ ആ പക്ഷി. നീണ്ട വാലും കുസൃതിനടത്തവുമുള്ള ഒരു കറുപ്പും വെളുപ്പും കലർന്ന പക്ഷിക്ക് ഓർമക്കുറിപ്പുകൾ എഴുതാനുള്ള ആപ്പിന്റെ പേരിൽ എന്താണ് കാര്യമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകാം. നല്ല ചോദ്യം. ഈ ക്രിസ്മസിന് അമ്മയ്ക്കോ അച്ഛനോ മുത്തച്ഛനോ എന്തു വാങ്ങിക്കൊടുക്കുമെന്നും നിങ്ങൾ ആലോചിക്കുന്നുണ്ടാകാം. അതും നല്ല ചോദ്യം. രണ്ടിനും എനിക്ക് സഹായിക്കാനാവും.
സമ്മാനം തിരഞ്ഞെടുക്കുന്നതിലെ കുഴപ്പം
സത്യം പറഞ്ഞാൽ, ചിലർക്കു സമ്മാനം കണ്ടെത്തുക ഏതാണ്ട് അസാധ്യമാണ്. അവർക്ക് സോക്സ് ആവശ്യത്തിനുണ്ട്. ഒരു കഴുത്തുമുണ്ട് കൂടി വേണ്ട. എന്തു വേണമെന്നു ചോദിച്ചാൽ അവർ പറയും, “ഓ, ഒന്നും വേണ്ട, അതിനായി ബുദ്ധിമുട്ടണ്ട.” (അവർ ശരിക്കും അങ്ങനെ തന്നെയാണ് ഉദ്ദേശിക്കുന്നത്. അതാണ് കുഴപ്പം.)
പക്ഷേ, സമ്മാനം തിരഞ്ഞെടുക്കാൻ ഏറ്റവും പ്രയാസമുള്ളവരുടെ പക്കലായിരിക്കും പലപ്പോഴും നമുക്കു നൽകാൻ ഏറ്റവും കൂടുതൽ കാര്യങ്ങളുള്ളത്. അവർ താമസിച്ച ഇടങ്ങളെയും സ്നേഹിച്ച ആളുകളെയും ഇന്ന് ഓർത്തു ചിരിക്കുന്ന അബദ്ധങ്ങളെയും കുറിച്ച് പതിറ്റാണ്ടുകളുടെ കഥകൾ. അവയിൽ മിക്കതും ഇതുവരെ എഴുതിവച്ചിട്ടില്ല.
ആദ്യം അറിയാം, എന്താണ് ഓർമക്കുറിപ്പ്?
ഓർമക്കുറിപ്പും ആത്മകഥയും പലരും ഒന്നാണെന്നു കരുതാറുണ്ട്. അവരെ കുറ്റം പറയാനാവില്ല. രണ്ടും ഒരേ പുസ്തകത്തട്ടിലാണ്. പക്ഷേ അവ രണ്ടിനം പക്ഷികളാണ്.
ആത്മകഥ തുടക്കം മുതലാണ് തുടങ്ങുക. മഴയുള്ള ഒരു ചൊവ്വാഴ്ച, മൂന്നു കിലോയിലധികം ഭാരത്തോടെ ജനിച്ചു എന്നൊക്കെ പറഞ്ഞ്, പിന്നെ ജീവിതം മുഴുവൻ അതിലൂടെ കടന്നുപോകുന്നു. തീയതികൾ, സ്ഥലങ്ങൾ, ജോലികൾ, വീടുമാറ്റങ്ങൾ, എല്ലാം ഉൾക്കൊള്ളാനാണ് ശ്രമം.
ഓർമക്കുറിപ്പ് കൂടുതൽ ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നു. പ്രാധാന്യമുള്ള നിമിഷങ്ങൾ മാത്രം പെറുക്കിയെടുക്കുന്നു. അച്ഛൻ തണുത്തുറഞ്ഞ തടാകത്തിൽ നീന്താൻ പഠിച്ച വേനൽക്കാലം, മുത്തശ്ശി പൈക്കുള്ള മാവ് തയ്യാറാക്കിയിരുന്ന അടുക്കള (അത്ര നന്നായിട്ടൊന്നുമല്ല), മാതാപിതാക്കൾ ആദ്യമായി കണ്ടുമുട്ടിയ ദിവസം, ഒരു വിനോദം, ഒരു ജോലി, ഒരു വീട്. അവയിലൊന്നോ എല്ലാമോ ആകാം. ആ നിമിഷങ്ങൾക്ക് അന്ന് എന്ത് അർഥമുണ്ടായിരുന്നു, ഇന്നും എന്ത് അർഥമുണ്ട് എന്നതാണ് ഓർമക്കുറിപ്പിൽ പ്രധാനം.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആത്മകഥ എല്ലാം ശേഖരിക്കാൻ ശ്രമിക്കുന്നു. ഓർമക്കുറിപ്പ് ഏറ്റവും നല്ല കഷണങ്ങൾ സൂക്ഷിക്കുന്നു. മികച്ച കഷണങ്ങൾ തിരഞ്ഞുപിടിക്കുകയോ? അത് എന്റെ പ്രത്യേക കഴിവാണ്.
എന്തുകൊണ്ട് മാഗ്പൈ?
ഞങ്ങൾ മാഗ്പൈകൾക്ക് ഒരു പേരുണ്ട്. വെളിച്ചത്തിൽ തിളങ്ങുന്ന വസ്തുക്കൾ കണ്ടുപിടിച്ച് വീട്ടിലേക്കു കൊണ്ടുപോകുന്നതിൽ ഞങ്ങൾ മിടുക്കരാണ്. ചെറിയൊരു അഭിമാനത്തോടെയാണ് ഞാനതു പറയുന്നത്. ഇവിടെ ഒരു ബട്ടൺ, അവിടെ ഒരു കുപ്പിയുടെ അടപ്പ്, മറ്റാരും ശ്രദ്ധിക്കാത്ത കൗതുകമുള്ള ഒരു റിബൺ തുണ്ട്. കൊണ്ടുപോകേണ്ടത് ഞങ്ങൾ തിരഞ്ഞെടുത്താണ് എടുക്കുന്നത്.
ഓർമകളും ഏകദേശം അങ്ങനെയാണ്. മിക്ക ദിവസങ്ങളും അടയാളമൊന്നും അവശേഷിപ്പിക്കാതെ കടന്നുപോകും. പക്ഷേ ചിലതിനു തിളക്കമുണ്ട്. അച്ഛൻ എപ്പോഴും പറയുന്ന ഒരു വാചകം, കവലയിലെ ഒരു പ്രത്യേക കടയുടെ മണം, അമ്മ ഓരോ ക്രിസ്മസിനും പറയുന്ന കഥ (അല്ലെങ്കിൽ ഇത്തവണയെങ്കിലും പറയരുതെന്ന് കുടുംബം ഒന്നടങ്കം അപേക്ഷിക്കുന്ന ആ കഥ…). അതൊക്കെയാണ് സൂക്ഷിക്കാനുള്ള നിധികൾ. കാലത്തിന്റെ സോഫയ്ക്കു പിന്നിലേക്ക് ഊർന്നുവീഴും മുമ്പ് അവ എടുത്തുവയ്ക്കാം.
തിരിച്ചും എന്തെങ്കിലും തരുന്ന സമ്മാനം
അതിലാണ് ഈ സമ്മാനത്തിന്റെ ഭംഗി. നിങ്ങൾ ഒരാൾക്ക് Memoir Magpie അംഗത്വം സമ്മാനിക്കുമ്പോൾ, അമ്മയോ അച്ഛനോ ആകുന്നതിനുമുമ്പ് അവർ ആരായിരുന്നുവെന്ന് നിങ്ങളോടു പറയാനുള്ള അവസരം നൽകുകയാണ്. ഒരു ഗിറ്റാറുമായി, പദ്ധതിയൊന്നുമില്ലാതെ വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ച് കോൺവാളിലേക്കു പോയ ആ പത്തൊൻപതുകാരൻ, സോഫ വാങ്ങാൻ പണമില്ലാതിരുന്ന ആ ചെറുപ്പക്കാരായ ദമ്പതികൾ, ആടിനെക്കുറിച്ചുള്ള ആ കഥയിലെ നായകൻ.
അവർക്ക് സ്വന്തം രീതിയിൽ ജീവിതം പങ്കുവയ്ക്കാം. നിങ്ങൾക്കും നിങ്ങൾക്കു പിന്നാലെ വരുന്നവർക്കും ആ കഥകൾ സൂക്ഷിക്കാം.
ഞാൻ എങ്ങനെ സഹായിക്കും
ഒരു പുസ്തകം എഴുതാൻ ഇരിക്കണമെന്ന് എല്ലാവർക്കും തോന്നണമെന്നില്ല. അതിൽ കുഴപ്പമില്ല. Memoir Magpie ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഓർമകൾ ടൈപ്പ് ചെയ്യുകയോ, ഒരു ചായക്കപ്പിനരികിൽ ഇരുന്ന് സംസാരിക്കുന്നതുപോലെ, സ്വന്തം ശബ്ദത്തിൽ റെക്കോർഡ് ചെയ്യുകയോ ചെയ്യാം. 14 ഭാഷകളിൽ ഏതിലും അതു ചെയ്യാം. അങ്ങനെ സ്വാഭാവികമായി മനസ്സിൽ വരുന്ന വാക്കുകളിൽ കഥകൾ പറയാം.
പിന്നെ ഞാനുമുണ്ട്. ഞാൻ സംവദിക്കുന്ന ഒരു സഹായിയാണ്. അവർക്ക് ഇഷ്ടമുള്ളതുപോലെ എന്നോടു സംസാരിക്കുകയോ എഴുതി സന്ദേശം അയയ്ക്കുകയോ ചെയ്യാം. ചോദ്യങ്ങൾക്ക് മറുപടി പറയാനും, എവിടെയെങ്കിലും തടസ്സപ്പെട്ടാൽ മുന്നോട്ടുപോകാൻ സഹായിക്കാനും, പേജ് പേടിപ്പിക്കുന്നത്ര ശൂന്യമായി തോന്നുമ്പോൾ ഒരു ചെറിയ സൂചന നൽകാനും എനിക്കാവും. ആദ്യ ജോലിയെക്കുറിച്ചോ കുട്ടിയായിരിക്കുമ്പോൾ ഒളിക്കാനിഷ്ടപ്പെട്ട സ്ഥലത്തെക്കുറിച്ചോ ജീവിതത്തിൽ കഴിച്ച ഏറ്റവും രുചിയുള്ള ഭക്ഷണത്തെക്കുറിച്ചോ ഞാൻ ചോദിച്ചേക്കാം. ഒരു ചെറിയ ചോദ്യം പലപ്പോഴും മറന്നുപോയ ഒരു കഥയെ തിരിച്ചുകൊണ്ടുവരും.
അവരുടെ ജീവിതം അവരുടേതാണ്, അതു പറയുന്നതും അവരായിരിക്കും. ഓർമകൾ തേടുമ്പോൾ അവർക്കൊപ്പം സന്തോഷത്തോടെ ഞാൻ പറക്കും.
കൈയിൽ പിടിക്കാൻ ഒരു പുസ്തകം
ഒരു വർഷത്തെ സമ്മാന അംഗത്വത്തിൽ അവരുടെ കഥകളുടെ നല്ല നിലവാരമുള്ള അച്ചടിപ്പുസ്തകം ഉൾപ്പെടുന്നു. കുടുംബത്തിലെ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ ഡൗൺലോഡ് ചെയ്യാവുന്ന പതിപ്പും ഇ-ബുക്കും ലഭിക്കും.
ക്രിസ്മസ് അതിനൊരു നല്ല അവസരമാണ്. കുറച്ചുകൂടി അർഥമുള്ള സമ്മാനം നൽകാൻ പറ്റിയ മറ്റു ദിവസങ്ങളും ധാരാളമുണ്ട്. നിങ്ങൾ തയ്യാറാകുമ്പോൾ ഞാനും തയ്യാർ.
വരൂ, നമുക്ക് കഥകൾ ശേഖരിക്കാം
സൂക്ഷിച്ചുവയ്ക്കേണ്ട തിളങ്ങുന്ന ഓർമകൾ എല്ലാവർക്കുമുണ്ട്. ചിലത് കൺമുന്നിൽത്തന്നെ ഒളിഞ്ഞിരിക്കും. ചിലത് ശരിയായ ചോദ്യം ആരെങ്കിലും ചോദിക്കുമ്പോൾ മാത്രമേ പുറത്തുവരൂ. അതിനാൽ ഈ വർഷം ചോദ്യങ്ങൾ ചോദിക്കുന്ന ഒരു സമ്മാനം കൊടുത്താലോ?
ഈ ക്രിസ്മസിന് Memoir Magpie സമ്മാന അംഗത്വം നൽകൂ. www.memoirmagpie.com
തൂവലുള്ള നിങ്ങളുടെ കൂട്ടുകാരി,
മാഗ്പൈ
Memoir Magpie
